"വെറി പിടിച്ചവൻ അവൻ പാട്ട് പാടുന്നു"
അവർ കളിയാക്കുന്നു, കളിയാക്കുന്നു
"വെറി പിടിച്ചവൻ അവൻ പാട്ട് പാടുന്നു"
അവർ കളിയാക്കുന്നു, കളിയാക്കുന്നു, ayy
Spitting straight up facts, uh
Spitting straight up facts, uh
They ain't hearing that, nah
They ain't seeing none, nah
All they hearing about is girls, sex, money, drugs
Oh their heads are filled with negativity and stuff
പകുതി മനുഷ്യൻ, പകുതി സത്വം
ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്നതെൻ സത്യ സ്വത്വം
മിഥ്യയെ നേരിൽ നിന്ന് വേർതിരിച്ച് കൊണ്ട് ഞാൻ
ഈ ഭൂഗോളത്തിൽ രൂപമെടുത്തു മുഖംമൂടിയുമായി
എൻ കാഴ്ചപ്പാടുകൾ ഈ ലോകത്തിനു പുതു വെളിച്ചം
അല്പ ബുദ്ധിയുള്ളവന്റെ കാഴ്ചയ്ക്കില്ല തെളിച്ചം
ഇരുട്ടിൽ ജീവിക്കുന്നവർക്ക് പ്രകാശം വിരുദ്ധം
വെളിച്ചത്തിൻ ജീവികൾക്ക് അന്ധതയിൽ ബിരുദം
കണ്ടു മുട്ടുമ്പോഴൊക്കെ നല്ല നമസ്കാരം
സംസ്കാരമുണ്ടെന്നു കാണിച്ചിട്ടുള്ളിൽ സദാചാരം
ഉയർന്നു ചിന്തിക്ക്
അവിടെ നിന്ന് നോക്ക്
കാര്യങ്ങളുടെ കിടപ്പ്
എങ്ങോട്ടാണീ നാടിൻ പോക്ക്
നീ കബളിപ്പിക്കപ്പെട്ടു, തിരിച്ചറിയൂ
നിന്റെ മനസ്സാക്ഷിയെ നീ ആയുധമാക്കൂ
അടിച്ചേല്പിച്ച അജണ്ടകൾ തുടച്ചു മാറ്റു
ഇരുട്ടില്ലിത് തിമിരമെന്ന് മനസ്സിലാക്കു, എയ്, എയ്
"വെറി പിടിച്ചവൻ അവൻ പാട്ട് പാടുന്നു"
അവർ കളിയാക്കുന്നു, കളിയാക്കുന്നു
"വെറി പിടിച്ചവൻ അവൻ പാട്ട് പാടുന്നു"
അവർ കളിയാക്കുന്നു, കളിയാക്കുന്നു, ayy
Spitting straight up facts uh
Spitting straight up facts, uh
They ain't hearing that, nah
They ain't seeing none, nah
All they hearing about is girls, sex, money, drugs
Oh their heads are filled with negativity and stuff
എന്റെ പേര് അഗ്നി
പേര് പോലെ വാക്കുകൾ
വാക്കിൽ നിന്ന് റാപ്പുകൾ
റാപ്പിലുണ്ട് സത്യങ്ങൾ
റാപ്പ് ഗാനം അല്ല അഴിഞ്ഞാട്ടം
അഴിഞ്ഞാടി നീ നഗ്നനൃത്തം
തേടി തേടി നീ ഉന്മാദം
പുകയിൽ തേടി നീ ഉന്മാദം
RIP അന്തർബോധം
സർഗ്ഗശക് തിയില്ല ഓളങ്ങൾ
ചത്തു കുത്തിയ ഈണങ്ങൾ
വെറുപ്പിക്കും താളങ്ങൾ
തരികിട മേളങ്ങൾ
പണ കൊഴുപ്പിൻ കളിയാട്ടം
മതിയാക്ക് നിന്റെ അഴിഞ്ഞാട്ടം
സഹിക്കില്ല ഇനി ഒറ്റവാക്ക്
കിരീടവും ചെങ്കോലും കൈമാറ്
കളിയാട്ടം അല്ല പോരാട്ടം
അഴിഞ്ഞാടും നമ്മൾ തെരുവിൽ
തെരുവിന്റെ ഈണം രാഗം
മുഖംമൂടിയുള്ള മുഖം
മുഖംമൂടിയില്ല സത്യം
നമ്മളാണ് തെരുവിന്റെ മക്കൾ
"വെറി പിടിച്ചവൻ അവൻ പാട്ട് പാടുന്നു"
അവർ കളിയാക്കുന്നു, അവർ കളിയാക്കുന്നു, ayy
"വെറി പിടിച്ചവൻ അവൻ പാട്ട് പാടുന്നു"
അവർ കളിയാക്കുന്നു, കളിയാക്കുന്നു, ayy
Spitting straight up facts, uh
Spitting straight up facts, uh
They ain't hearing that, nah
They ain't seeing none, nah
All they hearing about is girls, sex, money, drugs
Oh their heads are filled with negativity and stuff
Yeah, Jay
Hey Rakz, tell 'em the truth man
People have eyes
And they have vision
But they seem to be blind
Yeah, they need a Night Vision