ആരും കാണാതെ എന്നുമെന്റെ പുണ്യമായ് വന്നുവോ
ഒന്നും മിണ്ടാതെ കാവലായ് എന്നുമേ നിന്നുവോ
എൻ തൂവൽ വാനംമേലേ നീയൊതുങ്ങിയോ
ആരാരും കാണാനേരം എന്നെ മൂടിയോ
ഈ ജന്മം ഞാനേറ്റുവാങ്ങാം എന്നും
കൂടെ നീയില്ലേ
കിന്നാരം ഓതുന്ന കാതിൽ
നീയെൻ മുത്തായ് മാറില്ലേ
മറയരുതേ അകലേ അങ്ങകലേ
സ്നേഹത്താളിൽ കുഞ്ഞു പീലിത്തുമ്പാൽ
മായാതെന്നും ഞാനെഴുതാം
വേനൽപ്പൂവായ് മെല്ലെ വാടുമ്പോൾ
തെന്നൽ പോലെ ഞാനണയാം
അമ്മപ്പൂവല്ലേ നീയെൻ
നന്മത്തേൻ അഴകല്ലേ
എന്നെന്നും നിന്നിൽ ചേരാം
കാലങ്ങൾ കാറ്റായ് മെല്ലെ കാതിൽ മൂളിയോ
മായല്ലേ എങ്ങും ദൂരേ ഒന്നായ് ചേർന്നിടാം
ഈ ജന്മം ഞാനേറ്റുവാങ്ങാം എന്നും
കൂടെ നീയില്ലേ
കിന്നാരം ഓതുന്ന കാതിൽ
നീയെൻ മുത്തായ് മാറില്ലേ
മറയരുതേ അകലേ അങ്ങകലേ
എന്നോമൽ പൂവായ് നീ ഉറങ്ങിയോ സുഖം
നെഞ്ചിലായ്
കൺപീലിത്തുമ്പിൽ നീ
മഞ്ഞുപോൽ അലിഞ്ഞുവോ
സ്വപ്നമേ
വിണ്ണോരം താരം പോലെ നീ ഒരുങ്ങിയോ
മന്ദാരം പോലെ മണ്ണിൽ കാവൽ നിന്നുവോ